Skip to main content

ithihasamakendavanu



Originally uploaded by



നീ? "



"അറിയില്ല...........

ഞാന്‍ വസന്തം കാണും മുമ്പേ ദളങ്ങള്‍ അറ്റ് പോയ ഒരു കുഞ്ഞു പൂവ്...
ഉദയംഅന്യമായ ഞാന്‍ സ്വപ്നങ്ങളുടെ നിറങ്ങള്‍ കാട്ടി ഇന്നലെ സൂര്യ വെളിച്ചത്തെ
വെല്ലു വിളിച്ച ഒരു പാവം ദാവീദ്

മരുഭുമിയില്‍ കുഞ്ഞുപൂക്കളുടെ കൂടെ കനവു കണ്ടവന്‍"


എന്റെ ജീവന്റെ നീരുറവ അവര്‍ക്കായി പകുക്കാന്‍
ആത്മാവിന്റെ വേര് പടരുന്നിടതോക്കെയും ആവേശം നിറച്ചവന്‍

ഒരു കൊച്ചു പൂമ്പാറ്റക്ക് അഭയമൊരുക്കാന്‍
ഹൃത്തടത്തില്‍ കൂടൊരുക്കിയവന്‍"

ഇരുളിന്റെ പുതപ്പില്‍ പുതിയ സ്വപ്നങള്‍ക്കായി മിഴികള്‍ കൂപ്പിയവന്

വെളിച്ചത്തിന്റെ ആദ്യ സ്പര്‍ശത്തില്‍ തന്നെ ഒരു പുതിയ ഇന്നലെയ്ക്ക്
മിഴികള്‍ നീട്ടിയവന്‍.
ഒരു വസന്തം പോലെ പൂത്തുലയാന്‍
പ്രാര്‍ഥനയായി പുലരിയിലേക്ക് മിഴി തുറന്നവന്‍
ഞാന്‍ എന്റെ കിനാക്കളില്‍ എന്നെ നഷ്ടപ്പെട്ടത് അറിയാതെ പോയവന്‍..
ഇന്നലെ ശൈത്യം പെയ്തിരുന്നുവോ?

ഒരു മഞ്ഞിന്‍ പാളി എന്റെ ശരീരം ബാക്കി ആക്കി എന്റെ സ്വപ്നങ്ങളെയും ഇന്നലകളെയും
അടര്‍ത്തെടുത്തു പോയെന്നോ?
ജീവന്റെ വിഴിപ്പു ഭാണ്ഡം പോലെ ആയുസ്സ് മാത്രം ബാക്കി വെച്ചു
ഞാന്‍ നഷ്ട്ടപ്പെട്ടവന്‍
എന്നെ എനിക്ക് നഷ്ട്ടപ്പെട്ടതറിയാതെ
ഒരു കിനാവില്‍ അടര്‍ന്നു പോയവന്‍
ഞാന്‍ ഒരു വസന്തത്തില്‍ ഒറ്റക്കായി പോയ ഒരു കൊച്ചുപൂവിന്റെ മരണ പത്രം.."


"കുഞ്ഞേ....


അറിയുക...നീ ഇതിഹാസമാകേണ്ടവനാണ്


കനിവിന്റെ വരങ്ങള്‍ക്കപ്പുറം ...ആത്മാവ് കൊണ്ടു സ്വയം ഒരു സൂര്യനാവുക...
അത് രൂപത്തിനും ഭാവത്തിനും അപ്പുറത്താണ്
ജീവന്റെ കേടുപാടുകള്‍ക്ക് എല്ലാം അപ്പുറത്ത്
ഒരു വന്‍ ഇതിഹാസമാവുകയെന്നാല്‍ അവന്‍ സംഭവിക്കുകയാണ്..
വ്യക്തിക്ക് അപ്പുറത്തേയ്ക്ക്,സമൂഹത്തിന്റെ നിയമങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തേയ്ക്ക്
നീ എന്ന ഇതിഹാസം വളരുക..
അതിനായി നഷ്ടപെടുകയും ഇല്ലാതാവുകയും വേണം
അത് നിന്റെയല്ലാത്ത ഇന്നലകളില്‍ ആവാതിരിക്കട്ടേ
വിഹ്വലത പെയ്ടുക രൂപമാറ്റങ്ങളില്‍ അല്ല...
നിന്റെ മുന്നിലെ സത്യങ്ങളുടെയ് നഗ്നതയില്‍..
ആനന്ദം കൊള്ളുക അവ നഗ്നമായി തന്നേ നിനക്കു വെളിവാകുന്നതില്‍
അറിയുക
ആത്മാവുകൊണ്ടു വ്യത്യസ്തനാവുകയെന്നാല്‍
അത് ആത്മാവ് കൊണ്ടു പീഡിതനാവുക തന്നെയാണ്
അത് ഒരിക്കലും ആത്മപീഡയാകുന്നില്ല
ആത്മാവറിയാതെ പോകുന്ന സഹജരെയോര്‍ത്തുള്ള ഉള്‍ക്കാ‍മ്പിന്റെ വിലാ‍പമാണ്

സാധാരണമായവയില്‍ അസാധാരണത്വം കാണാന്‍ കഴിയുന്ന..
അസാധാരണമായവയില്‍ സാധാരണത്വം കാണാന്‍ കഴിയുന്ന എന്റെ കുഞ്ഞേ നീ അറിയുക നീ വ്യത്യസ്തനാണ്
നിന്റെ ഉള്‍കാഴ്ചകള്‍ കൊണ്ടു...
നിനക്കായ് ഇനി ഒരു സൂര്യ വെളിച്ചം ഇല്ല...
നീ തന്നേയ് സൂര്യനാവുക മാത്രം..
ഈ അമ്മയ്ക്ക്.. ഭുമിയ്ക്ക്
നിനക്കായി തരാന്‍ മാറ് ചുരത്തുന്ന
ഇനിയും വിഷലിപ്തമാവാതെ മാറ്റി വെച്ച രണ്ടിറ്റു മുലപ്പാല്‍ മാത്രം..
ഇതിഹാസമാവുക...അമ്മയുടെ ഉണ്ണി വ്യത്യസ്തനാവുക..''

Comments

John said…
"ആത്മാവുകൊണ്ടു വ്യത്യസ്തനാവുകയെന്നാല്‍
അത് ആത്മാവ് കൊണ്ടു പീഡിതനാവുക തന്നെയാണ്
അത് ഒരിക്കലും ആത്മപീഡയാകുന്നില്ല "

vaayichappol ithorthu.
"There is only a thin line between
Being different Beings like-
-Being strange
-Being unique
-Being different
-Being loner.

But most of the time-
Being any one of above-
Only hurts you."

Heading kkody malayalathil ayirunnenkil ennu aagrahikkunnu.
Anonymous said…
അമ്മേ, നിന്നേപ്പൊലൊരു ഉണ്മയെ നേടാനാവുമെങ്കില്‍ എത്രജന്മം എത്രജന്മം വേണമെങ്കിലും കാത്തിടാം.
"സാധാരണമായവയില്‍ അസാധാരണത്വം കാണാന്‍ കഴിയുന്ന..
അസാധാരണമായവയില്‍ സാധാരണത്വം കാണാന്‍ കഴിയുന്ന എന്റെ കുഞ്ഞേ നീ അറിയുക നീ വ്യത്യസ്തനാണ്
നിന്റെ ഉള്‍കാഴ്ചകള്‍ കൊണ്ടു...
നിനക്കായ് ഇനി ഒരു സൂര്യ വെളിച്ചം ഇല്ല...
നീ തന്നേയ് സൂര്യനാവുക മാത്രം.."

നല്ല ഒരു ആശയം.. നന്നായി അവതരിപ്പിക്കാനായി...

അഭിനന്ദനങ്ങള്‍...
Yesodharan said…
deepa vyathyasthayaya orezhuthukariyeyanee kavithayil kanan kazhinjathu...manoharamayittundu kavitha....
kanivinte varangalkkappuram...
aatmavu kondu swayam sooryanavuka...ithu thanneyanu deepayodu enikku parayanullathu ...iniyuminiyum ezhuthuka...
Anonymous said…
ആത്മാവുകൊണ്ടു വ്യത്യസ്തനാവുകയെന്നാല്‍, പലപ്പോഴും പിന്നീട് ആര്‍ത്ത് ചിരിക്കാന്‍ തോന്നിപ്പിക്കുന്ന തമാശകളാണ്‍. അല്ലെങ്കില്‍ തന്നെ, തമാശയല്ലാത്ത എന്താണുള്ളത്. പ്രതീക്ഷയെന്നൊരു തമാശയലില്‍ നിന്ന്, വാഗ്ദാനങ്ങള്‍ എന്ന തമാശയിലേക്ക്, വിശ്വാസം എന്ന തമാശയിലേക്ക്.

അവസാനം ഒന്നു മാത്രാമാണ്‍ ഉണ്മ. ഞാനെന്ന ഉണ്മ. നിഴലുപോലും ഒറ്റക്കാക്കുമ്പോള്‍, ഞാനെന്ന ഉണ്മ, സ്വം അവശേഷിക്കുന്നു. അത് മാത്രമാണ്‍ സത്യം. മറ്റെല്ലാം വെറും തമാശകള്‍ മാത്രം.

the freebird

Popular posts from this blog

24.എന്റെ നഗരം...

എന്റെ നഗരം... ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം... നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം... ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌... ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌) പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗ

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

I forgive the tears I was made to shed, I forgive the pain and thedisappointments, I forgive the betrayals and the lies, I forgive theslanders and intrigues, I forgive the hatred and persecution, I forgivethe blows that hurt me..

I forgive the tears I was made to shed, I forgive the pain and the disappointments, I forgive the betrayals and the lies, I forgive the slanders and intrigues, I forgive the hatred and persecution, I forgive the blows that hurt me.. , a photo by {deepapraveen very busy with work..back soon on Flickr. Dear, I don't know what are you doing now, at this moment, when I am writing this.  I just felt , I should be talking to you right at this very moment, before I change my mind. This moment is destined for talking to you.  Do you believe in signs? Do you believe in the magic of words? Do you believe in travelling with time and with in time? If you revert the question back to me my answer is I don't know. That means I am not sure about the answers. But I often came across them and asked me, ordered me or teased me to believe in them. Well, them may be suggestive but they were/are there, in my life. So I am just wondering have you ever felt the same? I want to tell you abou