Skip to main content

26. മഴ...മഴ സാഗരം





ചിത്രത്തിന് കടപ്പാട്:http://flickr.com/photos/freemind/567579800/

ഞാന്‍ മഴയാണെന്നറിഞ്ഞ കടലിനു...
എന്നെ വാരിപുണര്‍ന്ന തിരയക്ക്‌...
എന്നിലെയ്ക്ക്‌ പെയ്തിറങ്ങിയ നിനക്ക്‌...
കടലെടുത്തുപോയ നമ്മുടെ ഇന്നലകള്‍ക്ക്‌...
നിശ്വാസം കൊണ്ട്‌ ചൂടുപകര്‍ന്ന ഇന്നിനു...
നമ്മുടെതല്ലാത്ത നാളെയ്ക്ക്‌..
ഒരു കുടമറയ്ക്കുള്ളില്‍ പൂത്തുലഞ്ഞ കനവുകള്‍ക്കു...
നിന്റെ മിഴിയില്‍ പറന്നിറങ്ങിയ
മഴത്തുള്ളിക്ക്‌...
എന്റെ മൊഴിയില്‍ അലിഞ്ഞുപോയ കടലിരമ്പത്തി൹
നാം കാക്കാതെ കാക്കുന്ന സ്വപ്നത്തിന്റെ പത്തേമാരിയ്ക്ക്‌...
എന്റെ സാന്ദ്ര മൗനങ്ങളെ
വായിച്ചെടുത്ത നിന്റെ ഹ്രുദയ ഭാഷയ്ക്ക്‌...
നനഞ്ഞ മുടിയിഴയില്‍ അഭയം തിരഞ്ഞ വിരല്‍കുഞ്ഞുങ്ങള്‍ക്കു...
പൊട്ടിപ്പോയ മഴനാരുകള്‍ കൊണ്ട്‌
കൊരുത്തെടുക്കാന്‍ ശ്രമിച്ച മഴത്താലിയ്ക്ക്‌...
ഇനിയും അറിയാത്ത പറയാത്ത..
എന്തിനൊക്കെയൊ ആയി
ഞാന്‍ എന്റെ മഴക്കാലം തരുന്നു
എന്നെ തരുന്നു...
കടലുതന്ന ചിപ്പിയ്ക്കുള്ളില്‍
ഒരു മഴത്തുള്ളിയായി എന്നെ സൂക്ഷിയ്ക്കുക...
ഇനിയും ഒരു മഴയില്‍...
ഇനിയും ഒരു കടലിരമ്പത്തില്‍...
ഇനിയും ഒരു കുടമറയില്‍ നിന്റെ ചുണ്ടില്‍ അലിഞ്ഞു തീരാനായി
എന്നെ കാത്തുവെയ്ക്കുക...
ഞാന്‍ നീയാകും വരെയ്ക്കും
ഞാന്‍ മഴയാണെന്നറിയുക
മഴ മാത്രം

പിന്‍ കുറിപ്പ്: ഈ ചിത്രം ആദ്യമായി കണ്ട നിമിഷം മനസ് തന്ന വാക്കുകള്‍ മഴയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഞാന്‍ കോറിയിടുന്നു...
നന്ദി...ഈ ചിത്രതിന്റെ ആതമാവായ നാം അറിയാത്ത നമ്മെ അറിയാതത ആ ഹ്രുദയങള്‍ക്ക്...
ഇത്രമേല്‍ പ്രണയാര്‍ദ്രമായ മഴകാഴ്ച്ച നമ്മുക്കായി തന്ന
bkb ( http://freebird.in )ക്ക്...
മഴയെ സ്നേഹിക്കുന്ന ഓരോ മഴക്കൂട്ടിനും...

Comments

ഒരു മഴയായ് പെയ്ത് എന്‍റെ മനസ്സിനേയും ശരീരത്തിനേയും തണുപ്പിച്ച എന്‍റെ ദീദിക്ക് ഒരായിരം നന്ദി.ഒരു ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന കവിതയെ നമുക്ക് വേണ്ടി നമ്മുടെ ഭാഷയില്‍ കൊറിച്ചിട്ട ദീദിക്ക് വീണ്ടും വീണ്ടും നന്ദി.....
അങ്ങകലെ ആര്‍ത്തിരമ്പിക്കൊണ്ടുവരുന്ന ആ മഴ..
അങ്ങകലെ ആരെയോ കാത്തിരിക്കുന്നപോലെയുള്ള ഈ ഫോട്ടൊയില്‍ തന്നെയുണ്ട് ഇതിന്‍റെ ഉള്ളടക്കം..!!
മഴമേഖങ്ങളെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ.
ഞാനും ദീധിഎന്നു വിളിക്കുന്നുട്ടൊ സൂരജ് എന്‍റെ നല്ലൊരു സുഹൃത്താണ് ...!!!
അഭിനന്തങ്ങള്‍.മഴയ്ക്കായ്..!!!!!
Deepa Praveen said…
Thanks a lot for ur comments
Realy mean it.
And i feel that the credit goes to the author of this snap
Because that snap provoked me to draw this lines here
So plz visit the origianl link of this snap and enjoy more poetic rain fotos
original link
http://flickr.com/photos/freemind
regards
Didi
njan onnum parenillaaaaaa............ paraju kazhijathalleee...........
Sandeep said…
mazha manassil peytha pole thonnunnu... hridyam
Unknown said…
കടലു തന്ന ചിപ്പിക്കുള്ളില്‍ ഒരു മഴത്തുള്ളീയായി എന്നെ സൂക്ഷിക്കുക. എത്ര മനൊഹരമായ ഒരു വാചകം...പ്രപഞ്ചതിന്റെ മുഴുവന്‍ വെദന താങ്ങിപ്പിടിച്ചുകൊണ്ടു സമാധിയില്‍ ഇരിക്കുന്ന, പ്രണവ മന്ത്രം ജപിച്ചുകൊണ്ടു ഒരു ജന്മം മുഴുവന്‍ കാത്തിരിക്കുന്ന ആ മഴത്തുള്ളിയുടെ സങ്കല്പം ........വാക്കുകള്‍ വിറങ്ങലിച്ചുപോകുന്നു...ഒരു മുടന്തനെ പോലെ..ലക്ഷ്യത്തിലെത്താന്‍ കഴിയാതെ.. അഭിനന്ദനങ്ങള്‍..
നൂറുനൂറായിരം........

Popular posts from this blog

24.എന്റെ നഗരം...

എന്റെ നഗരം... ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം... നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം... ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌... ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌) പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗ

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

I forgive the tears I was made to shed, I forgive the pain and thedisappointments, I forgive the betrayals and the lies, I forgive theslanders and intrigues, I forgive the hatred and persecution, I forgivethe blows that hurt me..

I forgive the tears I was made to shed, I forgive the pain and the disappointments, I forgive the betrayals and the lies, I forgive the slanders and intrigues, I forgive the hatred and persecution, I forgive the blows that hurt me.. , a photo by {deepapraveen very busy with work..back soon on Flickr. Dear, I don't know what are you doing now, at this moment, when I am writing this.  I just felt , I should be talking to you right at this very moment, before I change my mind. This moment is destined for talking to you.  Do you believe in signs? Do you believe in the magic of words? Do you believe in travelling with time and with in time? If you revert the question back to me my answer is I don't know. That means I am not sure about the answers. But I often came across them and asked me, ordered me or teased me to believe in them. Well, them may be suggestive but they were/are there, in my life. So I am just wondering have you ever felt the same? I want to tell you abou