Skip to main content

Posts

Showing posts from June, 2007

Thonniyaksharangal

------------------------------------------------------------------------------- എനിക്കു നിന്നൊടു വാക്കുകള്‍ ഇല്ലാതെ സംസാരിക്കണം നീ പറയാത്ത വാക്കുകളില്‍ നിന്നെ അറിയണം നീ കാണാത കാഴ്ചകള്‍ നിന്റെ കണ്ണുകള്‍ എനിക്കുകാട്ടി തരണം എന്റയ്‌ കണ്ണുകളില്‍ നിന്നു നീ അതു വായിച്ചെടുക്കണം നിന്റെ വെളുത്ത ചിരിക്കു പിന്നിലെ കറുത്ത ദുഖം ഞാന്‍ അടര്‍ത്തി എടുക്കണം നിന്റെ രാത്രികളില്‍ നീ പോലും അറിയാതെ നിന്റെ മിഴി നിറഞ്ഞു ഒഴുകുമ്പൊള്‍ നിന്റെ മുഖത്തിനു മേല്‍പാറി വീഴുന്ന കൈലെസാവണം ശൂന്യമായ കൈകളും ആയി നീ ഇരിക്കുമ്പൊള്‍ നിന്റെ കൈകളില്‍ വീഴുന്ന ജീവിതം കാട്ടി തരുന്ന കലീഡിയോസ്കൊപ്പെ ആവണം ഒടുവില്‍...ഒടുവില്‍...ചുമലില്‍ ഒരു ഭാണ്ഡവും തൂക്കി തിരികെ നോക്കാതെ നീ നടന്നകലും പൊള്‍ ഉമ്മറപടിവാതില്‍ ചാരി അതില്‍ മുഖം ചേര്‍ത്തു എനിക്കു കരയണം.... ജീവിതത്തിന്റയ്‌ അര്‍ധവും അര്‍ധവിരാമവും നീ തന്നയ്‌ ആയിരുന്നല്ലൊ എന്നു ഓര്‍ത്ത്‌.... ------------------------------------------------------------------------------- --------------------------------------------------------------------------- -----------------------------

27.അവന്‍ അന്യനായിരിക്കുന്നു...അവനെ തിരിച്ചൂ തരു

ഇന്ന് പനി എനിയ്ക്‌ അന്യനായിരിക്കുന്നു... എന്റെ ശരീരത്തില്‍ അത്‌ ചൂടുപകരുന്നില്ല... ഉള്‍കുളിരുതരുന്നില്ല.. പുതപ്പിനുള്ളിലെ നരച്ച സ്വപ്നങ്ങളിലെയ്ക്ക്‌ ഊര്‍ന്നിറങ്ങാന്‍ കഴിയുന്നില്ല.. തലയില്ലാത്ത ശിരസ്സും... തണുത്ത്‌ കൂര്‍ത്ത കൈവിരലുകളും അബോധതലങ്ങളില്‍ ന്രുത്തം വെയ്ക്കുന്നില്ല... മരണാന്തര ചടങ്ങുകളില്‍.. എന്നെ കുളിപ്പിക്കതെ അടക്കം ചെയ്യുന്നതും.. തലയ്ക്കല്‍ കുന്തിരിക്കം പുകയ്ക്കുന്നതും പ്രതീക്ഷിച്ച പല മുഖങ്ങളും എത്താതിരുന്നതും ഓര്‍ത്ത്‌ അഞ്ചടി രണ്ടിഞ്ച്‌ പെട്ടിയില്‍ കിടന്ന് ഉരുക്കുന്ന ഓര്‍മ്മ എനിയ്ക്ക്‌ നിഷേധിക്കപ്പെടുന്നു... ഇവിടെയെല്ലാം പനിയാണു പനി പിടിച്ച മുഖങ്ങള്‍ മാത്രം ഇവരില്‍ ഞാന്‍ അന്യ ഈ കണ്ണുകളില്‍ എല്ലാം അവജ്ഞ.. കഫം കലര്‍ന്ന പുച്ച്ചം ... ഇത്‌ അസഹ്യം.. എനിയ്ക്കും പനി തരു.. പനിക്കായി ഞാന്‍ എത്‌ ക്വൂ വിലാണു നില്‍ക്കേണ്ടത്‌?

26. മഴ...മഴ സാഗരം

ചിത്രത്തിന് കടപ്പാട്:http://flickr.com/photos/freemind/567579800/ ഞാന്‍ മഴയാണെന്നറിഞ്ഞ കടലിനു... എന്നെ വാരിപുണര്‍ന്ന തിരയക്ക്‌... എന്നിലെയ്ക്ക്‌ പെയ്തിറങ്ങിയ നിനക്ക്‌... കടലെടുത്തുപോയ നമ്മുടെ ഇന്നലകള്‍ക്ക്‌... നിശ്വാസം കൊണ്ട്‌ ചൂടുപകര്‍ന്ന ഇന്നിനു... നമ്മുടെതല്ലാത്ത നാളെയ്ക്ക്‌.. ഒരു കുടമറയ്ക്കുള്ളില്‍ പൂത്തുലഞ്ഞ കനവുകള്‍ക്കു... നിന്റെ മിഴിയില്‍ പറന്നിറങ്ങിയ മഴത്തുള്ളിക്ക്‌... എന്റെ മൊഴിയില്‍ അലിഞ്ഞുപോയ കടലിരമ്പത്തി൹ നാം കാക്കാതെ കാക്കുന്ന സ്വപ്നത്തിന്റെ പത്തേമാരിയ്ക്ക്‌... എന്റെ സാന്ദ്ര മൗനങ്ങളെ വായിച്ചെടുത്ത നിന്റെ ഹ്രുദയ ഭാഷയ്ക്ക്‌... നനഞ്ഞ മുടിയിഴയില്‍ അഭയം തിരഞ്ഞ വിരല്‍കുഞ്ഞുങ്ങള്‍ക്കു... പൊട്ടിപ്പോയ മഴനാരുകള്‍ കൊണ്ട്‌ കൊരുത്തെടുക്കാന്‍ ശ്രമിച്ച മഴത്താലിയ്ക്ക്‌... ഇനിയും അറിയാത്ത പറയാത്ത.. എന്തിനൊക്കെയൊ ആയി ഞാന്‍ എന്റെ മഴക്കാലം തരുന്നു എന്നെ തരുന്നു... കടലുതന്ന ചിപ്പിയ്ക്കുള്ളില്‍ ഒരു മഴത്തുള്ളിയായി എന്നെ സൂക്ഷിയ്ക്കുക... ഇനിയും ഒരു മഴയില്‍... ഇനിയും ഒരു കടലിരമ്പത്തില്‍... ഇനിയും ഒരു കുടമറയില്‍ നിന്റെ ചുണ്ടില്‍ അലിഞ്ഞു തീരാനായി എന്നെ കാത്തുവെയ്ക്കുക... ഞാന്‍ നീയാകും വരെയ്ക്കും ഞാന

When it rains

Gratitude for the snap: http://flickr.com/photos/freemind/567579800/ When it rains… I am there next to him The rain drops were dancing just for us… He holds me And makes me hear his heart beats… I listened and rejoiced… He looked into my eyes And saw the occean… I closed mine… My last vision was he He smiled and looked seaward He was feeling the rain, sea and me… In the palms of his hands I felt the fragrance of my life and destiny When it rains We were alone there In that sea shore, Free zed and crystallized… When a wave hugged us We melted We flowed across the time and space We passed through the silence of love We blossomed in those unremembered seasons When it rains What unite us? Only the boundless occean And the rain threads…. Make us tied together forever Because still itz raining. To feel rain visit http://freebird.in When i saw thie snap in flicker page this lines rushed into my mind and i dedicate this poem to all those wonderful people who love to enjoy rain and seashore.. O

25.ഇട്ടന്‍സ്‌

ഇന്ന് ഇട്ടന്‍സ്‌ വിളിച്ചു.. എന്റെ അയ്യങ്കാര്‍ സുഹ്രുത്ത്‌...അതും അമേരിക്കയില്‍ നിന്ന്... (അമേരിക്കയില്‍ എനിക്ക്‌ ഒരു സുഹ്രുത്തുണ്ട്‌ എന്ന് അറിയിക്കാനല്ല ഈ ഉദ്യമമം...) ആ വിളി എന്നെ ഓര്‍മ്മപ്പെടുത്തിയ മറ്റ്‌ ചിലത്‌ നിങ്ങളെ കൂടി അറിയിക്കാനാണു ഈ സാഹസം... Let me present before u...Ittan..The one and only ittan the great. ഇട്ടന്‍സ്‌ ആളു ഒരു സുന്ദരനായിരുന്നു... പാലക്കാട്നിന്ന് പാവം അപ്പാ മകന്‍ കഞ്ഞി കുടിച്ച്‌ കിടക്കട്ടെ എന്നു കരുതി അയച്ച് കൊടുക്കുന്ന കാശ്‌ അത്രയും അഞ്ചു പൈസ കുറയാതെ പട്ടണത്തിലെ സുന്ദരന്‍ ചേട്ടന്റെ ജെന്റസ്‌ ബ്യൂട്ടി പാര്‍ല്ലറില്‍ എത്തിക്കുകയും താമസിച്ചിരുന്ന വീട്ടിലെ നാണിചേട്ടത്തിയുടെ മകള്‍ ലീലയെ ലയിനടിക്കുകയും അങ്ങനെ നാണിചേച്ചിയുടെ പണപ്പെട്ടിയിലെ കാശ്‌ തന്നെ എല്ലാ മാസവും കൃത്ത്യമായി നാണി ചേച്ചിടെ പക്കല്‍ തിരിച്ച് എത്തിക്കുകയും അവരുടെ വീട്ടിലെ “ഹെന്‍സിനെ“ കൃത്തിയമായി പിടികൂടി മൂപ്പ്‌ എത്തും മുമ്പെ പരലോകത്ത്‌ എത്തിച്ച്‌ സഹായിക്കുകയും പിറ്റേന്ന് കാലത്ത്‌ നാണിചേച്ചിക്ക്‌ ഒപ്പം ഈ മഹാപാതകം ചേയ്തവനെ.ഉറക്കെ ചീത്ത വിളിക്കുകയും(ആ ദുഷ്ടനെകണ്ട്‌ പിടിക്കാന്‍ ചില ആഭിചാര പ്രവൃതികള്‍ ഈ ശുദ്

24.എന്റെ നഗരം...

എന്റെ നഗരം... ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം... നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം... ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌... ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌) പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗ

23.വൈകിപോയ ഒരു കുറിപ്പ്‌

വിരസമായി പോകുമായിരുന്ന എന്റെ വേനല്‍ അവധിയിലേയ്ക്കു അവരെത്തി... ഒരു പറ്റം കുഞ്ഞാറ്റകിളികള്‍.. എന്റെ കുഞ്ഞു കൂട്ടുകാര്‍.. അവര്‍ എന്നെ മിസ്സ്‌ എന്ന് വിളിചും,മാം എന്നു വിളിചും,ചേച്ചീ എന്നു വിളിചും,ടീച്ചര്‍ എന്നു വിളിചും ഓരൊ വിളികൊണ്ടും അവരെന്നെ സ്നേഹിച്ചു.. ഹ്രുദയം കൊണ്ട്‌ പേരെടുത്ത്‌ വിളിച്ചു.. കുട്ടി കുറുമ്പുകള്‍ കൊണ്ടു എന്റെ ദിവസങ്ങളില്‍ വര്‍ണ്ണങ്ങള്‍ നിറച്ചു... അക്ഷരനഗരിയിലെ പ്രശസ്തമായ റെസിഡന്‍ഷിയല്‍ സ്കൂള്‍ലെ സമ്മര്‍ ക്യാമ്പ്‌... കലപില ബഹളങ്ങളുമായി ഒരു പറ്റം കൊച്ചു കൂട്ടുകാര്‍ അവരുടെ ഇടയില്‍ എത്തിപെട്ട നിമിഷം ഞാനൊന്നു പരിഭ്രമിച്ചുവോ? വിദ്യാര്‍ത്ഥികളുടെ പല മുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌... ചങ്ങാതിമാരായവര്‍,വയസ്സിനു മൂത്തവര്‍,വ്യത്യസ്ത ചിന്താധാരകള്‍ ഉള്ളവര്‍.. പരിമിതമായ അറിവ്‌ ഏറിയും പകര്‍ന്നും ഞാന്‍ അവരില്‍ ഒരാളായിട്ടുണ്ട്‌.. ഇവിടെ ഈ കുഞ്ഞു വാവകളൊട്‌ ഞാന്‍ എന്തു പറയണം? അവധി ദിവസ്ങ്ങളിലും കളിക്കാന്‍ വിടാതെ മുറിയിലടച്ചതിന്റെ ദേഷ്യം ഉണ്ട്‌ മിക്ക മുഖങ്ങളിലും... അവരൊട്‌ ആദിയം തോന്നിയത്‌ സഹതാപമാണു... അറിയതെ എങ്കിലും ആദിയം പറഞ്ഞു പോയതും അതു തന്നെയാണു... എനിക്ക്‌ നിങ്ങളെ കണ്ടിട്ട്‌ സങ്കടം വരുന

22.മരണം ഒരു കാവ്യം

സമയ രഥത്തില്‍ മരണത്തിന്റെ മണി മുഴക്കം..ജീവന്റെ തായ്‌ വേരില്‍ പിത്രു ഹസ്തം..പിന്‍ വിളി... അകില്ലു പുകയുന്നു,മുടി നാരു കത്തുന്നു,പ്രണയം...പ്രണയമായി മരണം എത്തുന്നു..കാത്തിരിപ്പിന്റെ കറുപ്പും ...വിരഹത്തിന്റെ..വെളുപ്പും കരുക്കള്‍ നീട്ടി ജീവന്റെ ചൂതാട്ടം..ജന്മവിധിയുടെ...അവസാന വരി എഴുതാന്‍ ഒരു പൊന്‍ നാരായം തരു... എന്റെ ഹ്രുദയം മുറിചു ഞാന്‍ എഴുതട്ടെ നിശ്ശബധ വിനാഴികകളില്‍ നിനക്കു നിന്നെ നഷ്ടപെടുന്നു എങ്കില്‍ നീ ഇതു വായിഛെടുക്കുക പൊട്ടി പൊയ എന്റെ വാക്കിന്റെ ചിന്തുകള്‍ നീ വരക്കേണ്ട ചിത്രങ്ങളില്‍ പടരാത്ത ചായമായി എന്റെ ജീവരക്തം എടുത്തു കൊള്ളുക... പാടാന്‍ മറന്ന പാട്ടിനോരീണാമായി...ഞാന്‍ കടം തന്ന കനവുകള്‍ ഓര്‍ക്കുക... എന്റെ കനകാംബരങ്ങളെ കണ്ണീരു കൊണ്ടു ചുവപ്പികാതിരിക്കുക,,, വന യാത്രയുടെ ആഴങ്ങളില്‍ ആരണ്യത്തിന്റെ അതാര്യതയില്‍ ഇനിയും ഒരു മൈഥിലി ഒറ്റക്കവാതിരിക്കടെ അഗാധമായി,ആര്‍ദ്രമായി... നീ അറിക എന്റെയി നേരറിവുകള്‍ ഒരു നൊമ്പരപാടിനും അപ്പുറം ഒരു ജന്മത്തിനാഴത്തിനപ്പുറം ഞാന്‍ എനിക്കയി നിനക്കയി വരക്കട്ടെ പോയ കാലത്തിന്‍ ചില നിഴല്‍ ചിത്രങ്ങള്‍ നാം ഒരേ തോണിയില്‍ എന്നോ തുഴഞ്ഞവര്‍ ഒരേ സ്വപ്നത്തിന